ഇടുക്കി: ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, രാജകുമാരി എൻ.എസ്.എസ് കോളേജ്, കുടുംബാരോഗ്യ കേന്ദ്രം രാജകുമാരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം രാജകുമാരി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സന്തോഷ് നിർവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശരത് ജി. റാവു അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രവീൺ എൻ ദിനാചരണ സന്ദേശം നൽകി. രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലിൻഡ സാറാ കുര്യൻ ടീനേജ് പ്രഗ്നൻസി, അബോർഷൻ, എം. റ്റി പി ആക്ട് എന്നിവയെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഷൈലാഭായി, രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ ആന്റണി ജോസ് , രാജകുമാരി ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ജോർജ് കോളേജ് അധ്യാപകർ,അനധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.