ഇടുക്കി: കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിൽ അധിഷ്ഠിത ഐ.ടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 10 നകം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠന കേന്ദ്രങ്ങളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.