തൊടുപുഴ : എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ .എ, കെ.ജി.എൻ.എ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൻ ഇടുക്കി മെഡിക്കൽ കോളേജ് , തൊടുപുഴ ജില്ലാ ആശുപത്രി കട്ടപ്പന പീരുമേട് നെടുംങ്കണ്ടം താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ജീവനക്കാർ പൊതുജനാരോഗ്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.ആരോഗ്യമേഖലയെ തകർക്കാനും സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതെയാക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. തൊടുപുഴ ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടന്ന കൂട്ടായ്മ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. എം.എം റംസീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ ടി.ജി രാജീവ് സ്വാഗതവും പി.എം മുഹമ്മദ് ജലീൽ നന്ദിയും പറഞ്ഞു.കട്ടപ്പനയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറയേറ്റംഗം എസ്. സുനിൽകുമാർ,​ഇടുക്കി മെഡിക്കൽ കോളേജിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം എം.എൻ അനിൽകുമാർ,​ നെടുങ്കണ്ടത്ത് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്,​ പീരുമേട്ടിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ പി.എം റഫീഖ് എന്നിവർ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റിയംഗം നിഷ എ.ദാസ്,​ ജോബി ജേക്കബ്,​ പി.എ ഷാജിമോൻ,​ കെ.എൻ ബിനുമോൾ,​ സ്മിത കുമാർ,​ കെ.എസ് ജാഫർഖാൻ,​ അനീഷ് ജോർജ്ജ്,​ ഷീബാ ഗോപി,​ സുജോ പി ജോൺ,​ എം.റ്റി സീമോൾ,​ ഇ.ആർ അനിൽകുമാർ,​ ഡോ. പി.കെ പ്രശാന്ത് എന്നിവർ സംസാരിച്ചു.