ഇടുക്കി: തൊടുപുഴ സബ് ഡിവിഷനിൽ പ്രവർത്തിച്ച് വരുന്ന കേരള പൊലീസിന്റെ ജില്ലയിലെ ഫാമിലി കൌൺസിലിംഗ് സെന്ററിൽ ഒരു ഫാമിലി കൗൺസിലറിന്റെ താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. എം.എസ്.ഡബ്ളൂ./എം.എ/എം.എസ്.സി സൈക്കോളജി യോഗ്യതയുള്ള 56 വയസ്സിൽ താഴെപ്രായമുള്ള വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ബയോഡേറ്റ,സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം 15ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി തൊടുപുഴ വനിത ഹെൽപ് ലൈനിൽ (04862- 229100) നേരിട്ടോ sivltdpzhidk.pol-ker.pol@kerala.gov.in
എന്ന വെബ് സൈറ്റിലോ സമർപ്പിക്കാവുന്നതാണ്‌.