രാജാക്കാട്: വൈസ് മെൻസ് ക്ലബ് പുതിയതായി പണി കഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിനും എം.എം. മണി എം.എൽ.എയും ഉദ്ഘാടനം നിർവഹിച്ചു. വി.എസ്. ബിജുവും (പ്രസിഡന്റ്) രമേശ് ബാബുജി (സെക്രട്ടറി) ഭാരവാഹികളായി ചുമതലയേറ്റു.