തൊടുപുഴ: വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം പൊറുതിമുട്ടിയ ജനങ്ങൾക്ക്, കിലോയ്ക്ക് 500 രൂപ നൽകി വെളിച്ചെണ്ണ വാങ്ങാനാവില്ലെന്നും സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി. കിലോയ്ക്ക് 250 രൂപ നിരക്കിൽ ഓരോ കുടുംബത്തിനും പ്രതിമാസം 2 കിലോ വെളിച്ചെണ്ണ സബ്സിഡിയോടെ സർക്കാർ നൽകാൻ തീരുമാനിക്കണം. വ്യാജ എണ്ണകൾ വ്യാപകമാണെന്ന സാഹചര്യത്തിൽ എണ്ണയുടെ ഗുണമേന്മ പരിശോധനകൾ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എൻ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സിബി സി. മാത്യു, എം.എൻ. അനിൽ, വർഗീസ് പി.ടി, എം.ബി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.