തൊടുപുഴ: അമേരിക്കയിൽ നടന്ന ലോക പൊലീസ് ഫയർ ആൻഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പൊലീസ് ടീമിനെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടിയ ഇന്ത്യൻ അത്ലറ്റ് വിനീതിനും ഭാര്യ ആതിര എസ്. നായർക്കും എച്ച്.ആർ.ഡി.എസ് ഇന്ത്യ ഡയറക്ടർ ബിജു കൃഷ്ണൻ മൊമന്റാേ നൽകി ആദരിച്ചു. സ്‌പോർട്സ് അക്കാദമി ചീഫ് പ്രോജക്ട് ഡയറക്ടർ ഡോ. അജിത് കുമാർ, അസിസ്റ്റന്റ് മാനേജർ ശ്രീലക്ഷ്മി, പ്രോജക്ട് അസിസ്റ്റന്റ് ഉണ്ണി മായ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിൽ, എച്ച്.ആർ.ഡി.എസ് ഇന്ത്യ ഈ വർഷം രാജ്യത്തിനായി അഞ്ച് മെഡലുകൾ നേടി. എസ് .എസ് സ്‌നേഹയിലൂടെ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലോടെയാണ് ഇത് ആരംഭിച്ചത്, തുടർന്ന് തായ്വാനിൽ സ്വർണ്ണവും ഇപ്പോൾ വിനീതിലൂടെ അമേരിക്കയിൽ നിന്ന് രണ്ട് സ്വർണ്ണ മെഡലുകളും. ഒരു വെള്ളി മെഡലുമാണ് നേടിയത് .