രാജാക്കാട്:രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ മഹാ ഔഷധ കഞ്ഞി സേവ നാളെ നടക്കും. ആലപ്പുഴ മോഹനൻ വൈദ്യരുടെ നേതൃത്വത്തിൽ 34 ൽ പരം അതിവിശിഷ്ട പച്ചമരുന്നുകളും ദശപുഷ്പാദികളും കൊണ്ടാണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്‌.ക്ഷേത്രം മേൽശാന്തി എം. പുരുഷോത്തമൻ ശാന്തികൾ, സതീഷ് ശാന്തികൾ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ഔഷധസേവ നടക്കുന്നത് വൈകിട്ട് 6.45 ന് നടക്കുന്ന ദീപാരാധനക്ക് ശേഷമാണ് ഔഷധകഞ്ഞി വിതരണം. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ബി. സാബു,വൈസ് പ്രസിഡന്റ് വി.എസ് ബിജു, സെക്രട്ടറി കെ.പി സജീവ് എന്നിവർനേതൃത്വംനൽകും.