രാജാക്കാട്:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്
രാജാക്കാട് യൂണിറ്റ് വാർഷിക പൊതുയോഗവും
കുടുംബ സംഗമവും നടത്തി. വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി കരമന ഗോപൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് സി.ഐ വി. വിനോദ് കുമാർ പവിദ്യാർത്ഥികൾക്കുള്ള എവർറോളിംഗ് ട്രോഫി വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടി.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി നിസാർ എം. കാസിം ലൈഫ് ലൈൻ പദ്ധതിയുടെ വിശദീകരണം നടത്തി.ജില്ലാ ജില്ലാ കമ്മിറ്റി അംഗം സജീവ് മാധവൻ,കെ.ജി ജയദേവൻ, ജോമിഷ് ചാക്കോ,വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് ട്രഷറർ ഇ.ജെ ചാക്കോ കണക്കവ് അവതരിപ്പിച്ചു..സെക്രട്ടറി ട്രൈസൻ മാത്യു സ്വാഗതവുംഎം.ആർ രാജൻ നന്ദിയും പറഞ്ഞു. .തുടർന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.