കട്ടപ്പന: ശനിയാഴ്ചകളിൽ പ്രവർത്തിച്ചുവന്നിരുന്ന കട്ടപ്പന പച്ചക്കറി ചന്ത പുനരാരംഭിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി. പച്ചക്കറി ചന്തയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യം നിരവധി തവണ ഉയർന്നുവന്നിരുന്നു. ചന്ത പ്രവർത്തിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചശേഷം പ്രവർത്തനം ആരംഭിക്കും. അംബേദ്കർഅയ്യങ്കാളി സ്മൃതി മണ്ഡപത്തിന്റെ മേൽക്കുര നിർമിച്ച് നവീകരിക്കാനും തീരുമാനമായി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തി അഞ്ചു പേരെ നിയമിക്കാനും തീരുമാനമെടുത്തു. നഗരസഭയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം പുനർലേലം ചെയ്യുന്നത് സംബന്ധിച്ചും കൗൺസിലിൽ ചർച്ച നടത്തി. യോഗത്തിൽ 23 അജണ്ടകളാണ് ഉണ്ടായിരുന്നത്.