കട്ടപ്പന : വിലക്കയറ്റത്തിനെതിരെ ബിജെപി കട്ടപ്പനയിൽ കലം കമഴ്ത്തി പ്രതിഷേധിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് വി. സി വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ പറ്റാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് രത്നമ്മ ഗോപിനാഥ് അദ്ധ്യക്ഷയായി. നേതാക്കളായ ശ്രീനഗരി രാജൻ, കെ.കുമാർ, രതീഷ് വരകുമല, കെ എൻ ഷാജി, പി എൻ പ്രസാദ്, അമ്പിളി രാജൻ, രാജൻ മണ്ണൂർ, സി എം രാജപ്പൻ, സ്ഥതിൽ സ്മിത്ത് എന്നിവർ സംസാരിച്ചു.