കട്ടപ്പന: നവീകരണം പൂർത്തിയായ കട്ടപ്പന കൊച്ചുതോവാള നഗർ പുഞ്ചിരിക്കവല റോഡ് നഗരസഭ കൗൺസിലർ സിബി പാറപ്പായിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ 2025-26 വാർഷിക പദ്ധതിയിൽപ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. 155 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി. സ്‌കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ആദ്യഘട്ടം 7 ലക്ഷം രൂപ മുതൽമുടക്കിലാണ് നിർമിച്ചത്. യോഗത്തിൽ കെ ജെ വർക്കി കുളക്കാട്ടുവയലിൽ അധ്യക്ഷനായി. തങ്കച്ചൻ ഉതിരക്കുളം, ജോയി പന്തമാക്കൽ, ടോമി നിരപ്പേൽ, പാപ്പച്ചൻ കടുപ്പിൽ, ടോണി നെല്ലമ്പുഴ എന്നിവർ സംസാരിച്ചു.