കട്ടപ്പന: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം കെ ചപ്പാത്ത് യൂണിറ്റ് പ്രതിഷേധ റാലി നടത്തി. ആൾക്കൂട്ട വിചാരണയ്ക്കുമുമ്പിൽ കണ്ണുതുറക്കാത്ത നിയമസംവിധാനത്തിനെതിരെ അംഗങ്ങൾ പ്രതിഷേധിച്ചു. വികാരി ഫാ. സുരേഷ് ആന്റണി, ചപ്പാത്ത് സെന്റ് പയസ് കോൺവെന്റിലെ വൈദികർ, കെസിവൈഎം പീരുമേട് മേഖലാ സെക്രട്ടറി ജോബിൻ രാജൻ, മുൻ ഇടവക സമിതി സെക്രട്ടറി ജെയിംസ് കൊടൈക്കനാൽ, ചപ്പാത്ത് യൂണിറ്റ് പ്രസിഡന്റ് അനീറ്റ പി സ്റ്റാലിൻ, വൈസ് പ്രസിഡന്റ് അനൂജ് സതീഷ്, സെക്രട്ടറി ഷാരോൺ ഷിജു എന്നിവർ സംസാരിച്ചു.