തൊടുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ചത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിയിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ട വിചാരണ നടത്തി കന്യാസ്ത്രീകളെ ജയിലിലടച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുറേക്കാലമായി ഇന്ത്യയുടെ പലഭാഗത്തും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നത് തുടർക്കഥയാവുകയാണ്. കന്യാസ്ത്രീകളെ ജയിലിടച്ചത് കള്ളക്കേസാണെന്ന് വ്യക്തമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ അദ്ധ്യക്ഷത വഹിച്ച സമര പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ടോമിച്ചൻ മുണ്ടുപാലം, അഡ്വ. ഷൈൻ വടക്കേക്കര, ലത്തീഫ് ഇല്ലിക്കൽ, മത്തച്ചൻ പുരയ്ക്കൽ, ഷാജി അറയ്ക്കൽ, ഷൈനി റെജി, ടോമി കാവാലം, ജോൺസ് ജോർജ്, എം.ടി ജോണി, ജോസ് കാവാലം, ടോമി കൈതവേലിൽ, ജെയിംസ് നന്ദിലത്ത്, ക്ലമന്റ് ഇമ്മാനുവേൽ, ജാൻസി മാത്യു, ജൂഡ് ജെയ്സൺ എന്നിവർ പ്രസംഗിച്ചു.