ഇടുക്കി: സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ എം.ഐ.ഡി.എച്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലം ലക്ഷ്യമാക്കിയുള്ള പുഷ്പകൃഷി പ്രചരിപ്പിക്കുന്നതിനും ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നു. കുറഞ്ഞത് 25 സെന്റ് സ്ഥലത്തു കൃഷി ചെയ്യുന്നവർക്കാണ് മുൻഗണന. കൂടാതെ ഓർക്കിഡ്, ആന്തൂറിയം മുതലായ പുഷ്പങ്ങളുടെ കൃഷി ബിസിനസ് സംരംഭമാക്കി ചെയ്യുന്ന കർഷകർക്ക് ധനസഹായം നൽകുന്നതിനും പദ്ധതികളുണ്ട്. താത്പര്യമുള്ള കർഷകർ ആഗസ്റ്റ് അഞ്ചിന് മുമ്പായി കൃഷിഭവനുകളുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഹോർട്ടികൾച്ചർ മിഷനുമായി ബന്ധപ്പെടണം. ഫോൺ: 9544680956, 9048685830, 9383470824.