തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാപിക്കും. ജൂലായ് 27 മുതൽ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ നാടിന്റെ നാനാ ഭാഗത്തു നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഇന്നലെ രാവിലെ 5 ന് ഗണപതിഹോമം, 6.00 മുതൽ വിഷ്ണു സഹസ്രനാമം, തുടർന്ന് ശ്രീമദ് ഭാഗവതപാരായണവും പ്രഭാഷണവും. പ്രധാനകഥകൾ: സ്യമന്തകോപാഖ്യാനം, നരകാസുരവധം, ബാണയുദ്ധം, രാജസൂയം, സുദാമാചരിതം, സന്താനഗോപാ
ലം, നിമിനവയോഗി സംവാദം, ഉദ്ധവോപദേശം എന്നിവ നടന്നു. ഇന്ന് രാവിലെ 5ന് ഗണപതിഹോമം, 6മുതൽ വിഷ്ണു സഹസ്രനാമം, തുടർന്ന് ശ്രീമദ് ഭാഗവതപാരായണവും പ്രഭാഷണവും. പ്രധാനകഥകൾ: ഉദ്ധവോപദേശം, ഭഗവാന്റെ സ്വധാമപ്രാപ്തി, കൽക്കി അവതാരം, അവഭ്യഥസ്നാനത്തോട് കൂടി യജ്ഞം സമാപിക്കുന്നതാണ്. പങ്കെടുത്ത എല്ലാവർക്കും
അന്നദാനത്തിന് പ്രത്യേകം സൗകര്യവും യജ്ഞശാലയിലെ വഴിപാടുകൾക്ക് പ്രത്യേക കൗണ്ടർ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഭാഗവത തത്വങ്ങൾ പഠിക്കുകയും ശ്രവിക്കുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യപ്പെടുന്നതോടൊപ്പം ദേശത്തിന്റെ ക്ഷേമഐശ്വര്യങ്ങൾക്കും യജ്ഞം പ്രയോജനപ്പെടുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി.ഇന്ദിര, ചീഫ് കോർഡിനേറ്റർമാരായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ എന്നിവർ അറിയിച്ചു.