മുട്ടം: രൂക്ഷമായ വന്യജീവി ആക്രമണത്തിനെതിരെ കർഷകരും സാധാരണ ജനങ്ങളും യോജിച്ച ശക്തമായ സമര രംഗത്തിറങ്ങിയാലേ സർക്കാരുകളുടെ കണ്ണുതുറപ്പിക്കാനാവൂ എന്ന് ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്)സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാജീവൻ അഭിപ്രായപ്പെട്ടു. വന്യജീവി ആക്രമണത്തി
നും, രാസവളങ്ങളുടെ വിലവർദ്ധനവിനുമെതിരെ മുട്ടത്ത് എ.ഐ.കെ.കെ.എം.എസ് സംഘടിപ്പിച്ച കർഷക പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വന്യജീവി ആക്രമണവും മരണങ്ങളും ഉണ്ടാകുമ്പോൾ മാത്രമുണ്ടാകുന്ന
വൈകാരിക പ്രകടനങ്ങളും പ്രതിഷേധങ്ങളിലുമൊതുങ്ങുന്ന രീതി മാറ്റി, യഥാർത്ഥകുറ്റവാളികളായ സർക്കാരിന്റെ ഉത്തരവാദിത്വം ചൂണ്ടിക്കാണിക്കുകയും വന്യജീവിസംരക്ഷണ നിയമം മനുഷ്യ കേന്ദ്രീകൃതമായി ഭേദഗതി ചെയ്യുകയും വേണം.
ജോസ് ചുവപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എൻ. മോസസ്, തോമസ് ഊന്നുപാലത്തിങ്കൽ, സി.ആർ. കുഞ്ഞപ്പൻ, എൻ.വിനോദ്കുമാർ, സിബി സി. മാത്യു, നിഷ ജിമ്മി, കുട്ടിച്ചൻ ഇടമുളയിൽ, എം.എസ്. നാരായണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.