മുട്ടം:സങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിൽ മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് എതിർവശത്തായി ഓലിക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ്സ് ടെക്‌നോളജി (എഫ്.ജി.ഡി.റ്റി) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 5ന് രാവിലെ 10 ന് മുട്ടം സർക്കാർ പോളിടെക്നിക് കേളേജിൽ വെച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് , പി.ടി.എ ഫണ്ട് അടക്കം രക്ഷകർത്താക്കളോടൊപ്പം രാവിലെ 10 ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ചൊവ്വാഴ്ച ഹാജരാകാൻ സാധിക്കാത്തവർക്ക് 8-ാം തീയതി 3 വരെ സെന്ററിൽ നേരിട്ട് ഹാജരാകാവുന്നതാണ്‌.