cake

തൊടുപുഴ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രിമാർ ജയിൽ മോചിതരായതിനെ തുടർന്ന് പന്നിമറ്റം അസീസി ഹോളി സ്പിരിറ്റ് കോൺവെന്റിൽ ആഹ്ലാദ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. മോചന വാർത്തയെ തുടർന്ന് കോൺവെന്റിലെത്തിയ കേരള കോൺഗ്രസ് നേതാക്കൾ കൊണ്ടുവന്ന കേക്കാണ് സിസ്റ്റർ പ്രീതിയുടെ നഴ്സിംഗ് പഠനകാല അദ്ധ്യാപികയും സിസ്റ്റർ വന്ദനയുടെ സഹപ്രവർത്തകയുമായിരുന്ന കോൺവെന്റ് മദർ സിസ്റ്റർ സീന മേരി മുറിച്ചത്. കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി വാഴയിൽ, വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് റെജി ഓടയ്ക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, മർട്ടിൽ മാത്യു, ജോൺസ് ജോർജ്ജ് കുന്നപ്പള്ളി, ഷാജി അറയ്ക്കൽ, പ്രദീപ് ആക്കപ്പറമ്പിൽ, ജെസ്റ്റിൻ ചെമ്പകത്തിനാൽ, ജോർജ്ജ് ജെയിംസ്, ജെൻസ് നിരപ്പേൽ എന്നിവരാണ് കേക്കുമായി എത്തിയത്. ലൂണാർ റബ്ബേഴ്സ് മാനേജിംഗ് ഡയറക്ടറും യുവ ബിസിനസ് സംരഭകനുമായ ജൂബി ഐസക് കൊട്ടുകാപ്പള്ളിയും ലഡു മധുരവുമായെത്തി സന്തോഷത്തിൽ പങ്കുചേർന്നു.