march

പെരുവന്താനം: വന്യജീവി ആക്രമണത്തിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി. പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 35-ാം മൈൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഉപരോധ സമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. അഞ്ച് മാസത്തിനിടയിൽ മതമ്പയിൽ 2 തൊഴിലാളികൾ ആനയുടെ അക്രമത്തിൽ മരിച്ചു. പീരുമേട്ടിൽ ആദിവാസി സ്ത്രീയെ ആന കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെ സ്വത്തിനും, ജീവനും, സംരക്ഷണം നൽകണമെന്നും വനം മന്ത്രി എ.കെ.ശശിന്ദ്രൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം. റ്റി.ആർ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.സി. വർഗ്ഗീസ്, ജില്ലാ ജനറൽ സെക്രട്ടറി സി.സന്തോഷ്‌കുമാർ, ജില്ല സെക്രട്ടറി സന്തോഷ് കൃഷ്ണൻ ,എന്നിവർ സംസാരിച്ചു.