തൊടുപുഴ: ഓടയിൽ വീണ മൊബൈൽ ഫോൺ ഉടമയ്ക്ക് എടുത്ത് നൽകി അഗ്നിരക്ഷാസേന. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപം മൂലമറ്റം റോഡിലുള്ള ഓടയിൽ വീണ മൊബൈൽ ഫോണാണ് ഉടമയ്ക്ക് എടുത്ത് നൽകിയത്. നഗരത്തിൽ ഷോപ്പിംഗിനായി വന്ന മേലുകാവ് സ്വദേശിനി ജോർജ്ജീന മാത്യു കണ്ടത്തിൻകരയിൽ എന്ന വിദ്യാർത്ഥിനിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ ഫോൺ സ്ളാബിനിടയിലൂടെ ഓടയിൽ പതിക്കുകയായിരുന്നു. വിദ്യാർത്ഥിനിയും സമീപ കടകളിലെ ജീവനക്കാരും ചേർന്ന് ഫോൺ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഇത് വിഫലമായതിനെ തുടർന്ന് സേനയുടെ സഹായം തേടി. ഉടനടി സീനിയർ ഫയർ ഓഫീസർമാരായ എം.എൻ വിനോദ് കുമാർ, പി.ജി സജീവൻ, പി.എൻ അനൂപ് എന്നിവർ ചേർന്ന് ഓടയുടെ സ്ളാബ് ഉയർത്തി മാറ്റിയ ശേഷം ഫോൺ എടുത്ത് നൽകി.