citu
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) കട്ടപ്പന ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ടി സി രാജശേഖരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കടാശ്വാസ കമീഷൻ നൽകാനുള്ള തുക അടിയന്തരമായി ലഭ്യമാക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കട്ടപ്പന ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ശാന്തിഗ്രാം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഏരിയ പ്രസിഡന്റ് ടോമി തോമസ് പതാക ഉയർത്തി. പ്രവർത്തകരും നേതാക്കളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി ടി.സി. രാജശേഖരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിജേഷ് കെ. നായർ രക്തസാക്ഷി പ്രമേയവും കെ.ജി. സുനീഷ് അനുശോചന പ്രമേയവും ടി.എസ്. മനോജ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം ആർ. രാധാകൃഷ്ണൻ നായർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, സ്വാഗതസംഘം ചെയർമാൻ ജോയി ജോർജ്, സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.ബി. ഷാജി, യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.കെ. ചന്ദ്രൻ, സാജൻ മർക്കോസ്, എം.ജി. അരുൺ, ടി.എസ്. ഷാജി എന്നിവർ സംസാരിച്ചു. ടോമി തോമസ്, കെ.വി. ഷൈബ, സാം ലാൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഭാരവാഹികൾ: എ.സി. അജീഷ് (പ്രസിഡന്റ്), ടി.എസ്. മനോജ് (സെക്രട്ടറി), സൈമൺ തോമസ് (ട്രഷറർ).