waste
റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ

അറക്കുളം: തൊടുപുഴ- മൂലമറ്റം റോഡിൽ അറക്കുളം സെന്റ് ജോസഫ്സ് കോളേജിന് സമീപം റോഡരികിൽ മാലിന്യം തള്ളി. കെട്ടിടാവശിഷ്ടങ്ങളുടെ മാലിന്യമാണ് തള്ളിയത്. സമീപത്ത് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മാലിന്യമാണോ റോഡരികിൽ തള്ളിയതെന്ന് സംശയമുണ്ട്. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.