കട്ടപ്പന: അയ്യപ്പൻകോവിൽ ആറേക്കർ- ചെന്നിനായ്ക്കൻകുടി റോഡിൽ യാത്രാ ക്ലേശം രൂക്ഷം. മേരിക്കുളത്തുനിന്ന് സിമന്റ് പാലം വഴി ആറേക്കർ ആദിവാസി സെറ്റിൽമെന്റ് നഗറിലേക്ക് കടന്നുപോകുന്ന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. റോഡിന്റെ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബാക്കി ഭാഗം നവീകരിക്കുന്നതിന് ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. മഴക്കാലമായതോടെ റോഡിലെ വലിയ ഗർത്തങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്. ഇതോടെ സ്വകാര്യ വാഹനങ്ങളും സ്‌കൂൾ വാഹനങ്ങളും കാൽനടയാത്രികരും വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.