തൊടുപുഴ: എക്‌സൈസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. സലിം ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. അബു ഏബ്രാഹം, ടോമി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു, വി.വി. തോമസ് സ്വാഗതംവും, പി.എച്ച്. ഉമ്മർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി ഷാജി ജോർജ് തൊടുപുഴ (പ്രസിഡന്റ്), പി.ജി. ഷാജി തൊടുപുഴ (വൈസ് പ്രസിഡന്റ്), വി.വി. തോമസ് അടിമാലി (സെക്രട്ടറി), വി.പി. സുരേഷ്‌കുമാർ കുഞ്ചിത്തണ്ണി (ജോയിന്റ് സെക്രട്ടറി), കെ.യു. സണ്ണി അടിമാലി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.