കട്ടപ്പന: ഉപ്പുതറ കണ്ണംപടി കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ മുട്ടക്കോഴി വിതരണം നടത്തി. പഞ്ചായത്തംഗം ഷീബ സത്യനാഥ് ഉദ്ഘാടനം ചെയ്തു. കൊല്ലത്തിക്കാവ്, കത്തതേപ്പൻ, മേമാരി തുടങ്ങി ആദിവാസി ഉന്നതികളിലെ ഇഡിസി അംഗങ്ങൾക്കാണ് മുട്ടക്കോഴികളെ നൽകിയത്. പ്രാദേശിക തലത്തിൽ വിദ്യാലയങ്ങളിൽ കൂടുതൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അങ്കണവാടികൾക്ക് ആവശ്യമായ ബെഡ്, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ തുടങ്ങിയവയും വിതരണം ചെയ്തു. ഇടുക്കി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ്കുമാർ അധ്യക്ഷനായി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ സജിമോൻ, കിഴുകാനം ഊരുമൂപ്പൻ മദന മോഹനൻ, കണ്ണംപടി ഊരുമൂപ്പൻ രാമൻ, മേമാരി ഊരുമൂപ്പൻ ഷാജി എന്നിവർ സംസാരിച്ചു