തൊടുപുഴ: ജീവനക്കാരുടെ അദ്ധ്യാപകരുടെയും മേഖലയിൽ സംതൃപ്തമായ സേവനമുറപ്പാക്കാൻ പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്ന കാര്യത്തിലും ശമ്പള പരിഷ്‌കരണം അടക്കമുള്ള സാമ്പത്തിക ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ചും നിലപാട് വ്യക്തമാക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എസ് രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആർ. ബിജുമോൻ പ്രവർത്തന റിപ്പോർട്ടും,ഭാവി പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുന്നതിനും ശമ്പള പരിഷ്‌കരണം അടക്കമുള്ള സാമ്പത്തിക അനുകൂല്യങ്ങൾ അനുവദിക്കുന്നതിനും സർക്കാർ തയ്യാറാകാത്തപക്ഷം ജീവനക്കാരെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് ജോയിന്റ് കൗൺസിൽ നേതൃത്വം നൽകുമെന്ന് യോഗത്തിൽ സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ അവതരിപ്പിച്ച സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് അനുഭവപൂർവമായ സമീപനം സർക്കാർ സ്വീകരിക്കുമെന്നാണ് ജോയിന്റ് കൗൺസിൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.