ഇടുക്കി: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ പീരുമേട്ടിലും വാഗമണ്ണിലും വൈദ്യുതി നിയമങ്ങളെ കുറിച്ചും ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ചും ബോധവത്കരിക്കുന്നതിനും വൈദ്യുതി ഉപഭോക്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിക്കും. വാഗമൺ വി.ഡി.എ ഹാളിൽ 7ന് ഉച്ചയ്ക്ക് 2.30 നാണ് പരിപാടി. പീരുമേട് എസ്.എം.എസ് ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി 8ന് രാവിലെ 10ന് പീരുമേട് എ.ബി. ജി. ഹാളിൽ നടക്കും. വൈദ്യുതി റഗലേറ്ററി കമ്മീഷനിലെയും വൈദ്യുതി ബോർഡിലെയും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്ത് ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകും.