ഇടുക്കി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏഴ് പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾ വഹിക്കുന്നതിനായി ബിരുദവും ബി.എഡ് യോഗ്യതയുളളതുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുന്നു. ഇതിനായി 6ന് രാവിലെ 11 ന് കുയിലിമല സിവിൽ സ്റ്റേഷനിലുളള ജില്ല പട്ടികജാതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ട് 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04862 - 296297.