lions
രാജാക്കാട് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എൽ.സി.ഐ.എഫ് ഏരിയ ലീഡർ അഡ്വ.വി.അമർനാഥ് ഉദ്ഘാടനം ചെയ്യുന്നു

രാജാക്കാട്:രാജാക്കാട് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ അംഗത്വപ്രവേശനവും നടത്തി. എൽ.സി.ഐ.എഫ് ഏരിയ ലീഡർ അഡ്വ.വി.അമർനാഥ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു പ്രസിഡന്റ് എ.വി സരേഷ് ബാബു,സെക്രട്ടറി വി.എസ് പുഷ്പജൻ,ട്രഷറർ ബെന്നി മാത്യു എന്നിവരുടെ നേതൃത്വ ലുള്ള ഭരണസമിതിയാണ് ചുമതലയേറ്റത്. മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എസ് സുർജിത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം രൻദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.യൂത്ത് ജില്ല സെക്രട്ടറി ഷൈനു സകേഷ്, പുതിയ അംഗങ്ങളായ ഡോ.വിജയ് ജയകുമാർ, ഡോ.റ്റിബിൻ തോമസ്, ഡോ.പ്രീതിക ബേബി, സോബിച്ചൻ വർഗീസ്,സീന സോബിച്ചൻ എന്നിവർക്ക് അംഗത്വം നൽകി .റീജിയൻ ചെയർപേഴ്സൻ പി.വി ബേബി സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.സോൺ ചെയർപേഴ്സൻ പി.വി രാജു, ഏരിയ കോഡിനേറ്റർമാരായ എ.പി ബേബി,ജെയിംസ് തെങ്ങുംകുടി,റീജിയൻ സെക്രട്ടറി കെ.പി ജെയിൻ, റീജിയൻ കോഡിനേറ്റർ
വി.എസ് പൊന്നുണ്ണി, ജെയിൻ കുര്യാക്കോസ്, ഫ്രാൻസീസ് അറയ്ക്കൽ, ബിന്ദു ജെയിംസ്,ലില്ലി ഫ്രാൻസീസ്,സിന്ധ്യ ജെയിൻ എന്നിവർ പ്രസംഗിച്ചു.