തൊടുപുഴ: എസ്.എൻ.ഡി.പി യോഗം പുറപ്പുഴ ശാഖയിലെ ചാരപ്പുറം ഗുരുകൃപ കുടുംബയോഗ വാർഷികം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് പ്രഭാകരൻ വള്ളിക്കെട്ടിൽ വസതിയിലാണ് യോഗം. സ്വാമിനി ശബരിമാതാ പ്രഭാഷണം നടത്തും. പൊതുസമ്മേളനം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ടി കരുണാകരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ആർ ഷാജി കൂട്ടുങ്കൽ സ്വാഗതം ആശംസിക്കും. ഉച്ചക്ക് സദ്യയും ഒരുക്കിയിട്ടുള്ളതായി ശാഖാ പ്രസിഡന്റ് വി.റ്റി കരുണാകരൻ , സെക്രട്ടറി കെ.ആർ ഷാജി , ചെയർമാൻ കെ.കെ തങ്കച്ചൻ , കൺവീനർ പി.ബി ശശി എന്നിവർ അറിയിച്ചു.