sndp
എസ്. എൻ. ഡി. പി യോഗം മുട്ടം ശാഡയിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്ക മ്മറ്റി അംഗം കെ.കെ മനോജ് ഗുരുജയന്തി ആഘോഷത്തിന്റെ നോട്ടീസ് പ്രകാശനം നിർവ്വഹിക്കുന്നു

മുട്ടം:എസ്.എൻ.ഡി,പി യോഗം മുട്ടം ശാഖയിലെ ഗുരുകുലം കുടുംബയോഗ വാർഷികം നടന്നു. ശാഖ പ്രസിഡന്റ് സി.കെ ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി എം.എസ് രവി യോഗം ഉദ്ഘാടനം ചെയ്യ്തു. തൊടുപുഴ യൂണിയൻഅഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിഅംഗം കെ. കെ മനോജ് മുഖ്യപ്രഭാഷണം നടത്തി ശാഖയിൽ നടത്തുന്ന 171ാമത് ഗുരുജയന്തി ആഘോഷത്തിന്റെ നോട്ടീസ് പ്രകാശനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റെ വിജയൻ പാറയ്ക്കൽ നന്ദി പറഞ്ഞു. കുടുംബയോഗം ചെയർമാനായി മനോജ് .വി. കെ കൺവീനറായി സതീഷ്.കെ.വി , ജോയിന്റ് കൺവീനറായി അജി എം.കെ എന്നിവരെ തെരഞ്ഞെടുത്തു.