joseph
കെ എസ് ആർ റ്റി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ യൂണിറ്റ് അർദ്ധവാർഷിക യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസഫ് ഓടക്കാലി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:കെ എസ് ആർ റ്റി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ യൂണിറ്റിന്റെ അർദ്ധവാർഷിക യോഗം തൊടുപുഴ എൻ എസ് എസ് ഹാളിൽ നടന്നു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസഫ് ഓടക്കാലി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ്.പ്രസിഡന്റ് പി. കെ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി എസ്.എൻ.മേനോൻ, ഇ.എസ്.നാരായണൻ നായർ, സി.കെ.രാധാകൃഷ്ണൻനായർ, സി.ജെ.ദേവസ്യ എന്നിവർ സംസാരിച്ചു.