പീരുമേട്: മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന 'സലിയെൻഡോ 2ഗ25' ബിരുദദാന ചടങ്ങ്നടന്നു.
ചടങ്ങിൽ പ്രശസ്ത ശാസ്ത്രജ്ഞനും ഡി.ആർ.ഡി.ഒ. ഡയറക്ടർ ജനറലുമായ ഡോ. മനു കോരുള വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിച്ചു. പഠനത്തിൽ മികവ് തെളിയിച്ച കോളേജിലെ മികച്ച വിദ്യാർത്ഥികളെയും ഡിപ്പാർട്ട്‌മെന്റ് ടോപ്പർമാരെയും ചടങ്ങിൽ മെഡലുകൾ നൽകി ആദരിച്ചു. കോളേജ് ഡയറക്ടർ ഡോ.ഉമ്മൻ മാമ്മൻ അദ്ധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പൽ വി..ഐ. ജോർജ് പ്രഫ. എലിയാസ് ജാൻസൺ,പി.ടി.എ. വൈസ് പ്രസിഡന്റ് ജോജി ഇടക്കുന്നിൽ പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. മീനു സജിഎന്നിവർ സംസാരിച്ചു.