കട്ടപ്പന :3897 ആം നമ്പർ ശാന്തിഗ്രാംശ്രീദേവി വിലാസം എൻ.എസ്എസ് കരയോഗത്തിന്റെയും സരസ്വതി വിലാസം എൻഎസ്എസ് വനിതാ സമാജിത്തിന്റെയുംവാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ചടങ്ങിൽ വച്ച് കരയോഗത്തിലെ വ്യക്തിത്വങ്ങളെ ആദരിച്ചു.ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് ആർ മണിക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെജി വാസുദേവൻ നായർ അദ്ധ്യക്ഷനായിരുന്നു യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നായർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം വൈസ് പ്രസിഡണ്ട് അജേഷ് ടി എസ് യൂണിയൻ കമ്മിറ്റിയംഗം കെ വി വിശ്വനാഥൻ വനിത യൂണിയൻ പ്രസിഡണ്ട് ഉഷ ബാലൻ സിന്ധു അജേഷ് എന്നിവർ സംസാരിച്ചു