തൊടുപുഴ : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ബി.ജെ.പി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.ബേസിൽ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. അറസ്റ്റിൽ ഇരകളോടും വേട്ടക്കാരോടുമൊപ്പം നിൽക്കുന്ന ബി.ജെ.പിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ എടുത്ത കേസ് റദ്ദാക്കുകയാണ് വേണ്ടത്.കന്യാസ്ത്രീകളുടെ അറസ്റ്റ് ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും വിലകൽപ്പിക്കാത്ത ബി.ജെ.പി നിലപാടുകളുടെ തുടർച്ചയാണ്. എടുത്ത കേസുകൾ റദ്ദാക്കി മതേതരത്വം കാത്ത് സൂക്ഷിക്കാൻ വേണ്ട നടപടികളാണ് വേണ്ടതെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു.