മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്ക്.
ചേദ്യം ചെയ്തവരുടെ വീട് കയറിയും അക്രമണം.
കട്ടപ്പന : മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് നാട്ടുകാർക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി 6:30ന് ശേഷമാണ് ആക്രമണങ്ങൾ ഉണ്ടാകുന്നത്.
കൊച്ചുതോവാള ആശ്രമംപടിയിലാണ് ആക്രമണം ഉണ്ടായത്. ജനവാസ മേഖലയിൽ മദ്യപിച്ച് ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്കും മുൻ വൈരാഗ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും മദ്യപസംഘത്തിന്റെ മർദ്ദനമേറ്റു. സിപി.എം ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ കൊച്ചുതോവാള കുമ്പളുങ്കൽ ജിലിമോനേ വാഹനത്തിൽ നിന്നും വലിച്ചെറക്കിയാണ് മർദ്ദിച്ചത്. തുടർന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് ഇതേ പ്രതികൾ കൊച്ചു തോവാള സ്വദേശി കൊല്ലം പറമ്പിൽ ദീപുവിന്റെ വീട് കയറി ആക്രമണം നടത്തി. ആക്രമണത്തിൽ ദീപുവിന് പരിക്കേറ്റു. ഒപ്പം ദീപുവിന്റെ മാതാവ് ഓമന, പിതാവ് പരമേശ്വരൻ എന്നിവർക്കും പരിക്കേറ്റു. തുടർന്ന് ഇത് ചോദ്യം ചെയ്ത നാട്ടുകാരെയെല്ലാം മദ്യപസംഘം മർദ്ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അക്രമണത്തിൽ പരിക്കേറ്റ പള്ളിവാതുക്കൽ ടോമി, ഭാര്യ മേരികുട്ടി, ഊവൻ മലയിൽ സജി, കുംബക്കാട്ട ഷിബു, എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പിവടി, കോടാലി അടക്കം ഉള്ള വസ്തുക്കൾ ഉപയോഗിച്ചാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു . അതിനോടൊപ്പം ആക്രമണം നടത്തിയവർ മുൻപും സമാനമായി മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും നിരന്തര ശല്യമായിരുന്നു എന്നും നാട്ടുകാർ പരാതിപ്പെട്ടു. വീട്ടിൽ നിന്നവരും കൊച്ചുതോവാള സിറ്റിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവരും അടക്കമുള്ളവരാണ് അക്രമണത്തിന് ഇരയായയത്.
സംഭവത്തിൽ കട്ടപ്പന പോലീസ് പത്തു പേരെ അറസ്റ്റ് ചെയ്തു.
കൊച്ചുതോവാള മൂത്തേടത്തുമഠത്തിൽ ബിബിൻ മാത്യു(31) മൂത്തേടത്തുമഠത്തിൽ എബിൻ മാത്യു(25) കൊച്ചുതോവാള പുൽപ്പാറയിൽ സബിൻ സഞ്ജയ് (21) കട്ടപ്പന ഓണാട്ടു എസ്.രാഹുൽ(27) കട്ടപ്പന വഴുവനാക്കുന്നേൽ ശരത്ത് (27) കൊച്ചുതോവാള പുത്തൻപുരക്കൽ വിഷ്ണു രവീന്ദ്രൻ ( 26) ബൈസൺവാലി കളിയിക്കൽ ശ്രീനാഥ്( 32) മേട്ടുക്കുഴി വടക്കുന്നേൽ അഭിജിത്ത്( 32) കൊച്ചുതോവാള ഇളംതുരുത്തിയിൽ ഷെബിൻ മാത്യു( 32) കട്ടപ്പന പാലക്കൽ സോബിൻ ജോസഫ്( 25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കട്ടപ്പന കോടതി റിമാൻഡ് ചെയ്തു.