തൊടുപുഴ: കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥയും സദസും സംഘടിപ്പിച്ചു .തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ ചേർന്ന യോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം ) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മാറ്റത്തിപ്പാറ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ, വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ സോമൻ, ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ, താലൂക്ക് സെക്രട്ടറി വി.അർ പ്രമോദ്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എം സുലൈമാൻ, ജനതാദൾ (എസ് )ജില്ലാ വൈസ് പ്രസിഡന്റ് പി .പി അനിൽകുമാർ, എൻ.സി.പി നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സൺ തേവാലത്ത് തുടങ്ങിയവർ സംസാരിച്ചു.