pulayan

തൊടുപുഴ: ജന സാന്ദ്രതയുള്ള പിന്നാക്ക പ്രദേശമായ മുള്ളരിങ്ങാട് പൊലീസ് സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് കേരള പുലയൻ മഹാസഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും എസി/എസ്.ടി മോണിറ്ററിങ് സമിതി അംഗവുമായ പി.പി. അനിൽകുമാർ ആവശ്യപ്പെട്ടു. കേരള പുലയൻ മഹാസഭ മുള്ളരിങ്ങാട് ശാഖാ വാർഷിക പൊതുയോഗം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മല കടന്നു കിലോമീറ്ററുകൾക്കപ്പുറം കാളിയാറിൽ നിന്ന് വേണം ഇവിടെ പൊലീസ് എത്താൻ. അത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് പി.കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ, സെക്രട്ടറി അഖിൽ കെ. ആനന്ദ്, സി.എസ്. സൈജു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ബെന്നി സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.