vimala

തൊടുപുഴ: വിമല പബ്ലിക് സ്‌കൂൾ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നടത്തിവരുന്ന വിമലകപ്പ് സീസൺ - ഫോർ എവറോളിംഗ് ട്രോഫി ഫുട്‌ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലും വിമല പബ്ലിക് സ്‌കൂൾ ടീം ചാമ്പ്യന്മാരായി. കലൂർ മേരി ലാൻഡ് പബ്ലിക് സ്‌കൂളാണ് ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പ് . സീനിയർ വിഭാഗത്തിൽ പെരുമ്പാവൂർ അമൃത വിദ്യാലയവും ജേതാക്കായി. മത്സരം സ്‌കൂൾ പ്രിൻസിപ്പൽ സി.എലൈസ് സി.എം.സിയാണ് കിക്കോഫ് ചെയ്തു. പ്രിൻസിപ്പൽ സി.എലൈസ് , സ്‌കൂൾ ലോക്കൽ മാനേജർ സി. സീനാ മരിയ, വൈസ് പ്രിൻസിപ്പൽ സി. ലിസ്ബത് എന്നിവർ ട്രോഫികൾ, ക്യാഷ് പ്രൈസ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു. മത്സരങ്ങൾക്ക് കായികാദ്ധ്യാപകരായ സുബിൻ എസ്, സാന്റോ സാജു, ഡോൺ സിബി, അജിഷ്മ പി.എസ് എന്നിവർ നേതൃത്വം നൽകി.