ചെറുതോണി: വർഗീയ ഫാസിസത്തിനെതിരെ എൽ.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കൺവീനർ അനിൽ കൂവപ്ലാക്കൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ആർ ബിനു, സി.പി.എം ഏരിയ സെക്രട്ടറി പി.ബി സബീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി സത്യൻ, ലിസി ജോസ് നേതാക്കളായ സിനോജ് വള്ളാടിയിൽ, ജേക്കബ് പിണക്കാട്ട്, രാജു കല്ലറക്കൽ, അഡ്വ.ഡെൽവിൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.