kc
യൂത്ത്ഫ്രണ്ട് ഉടുമ്പന്നൂർ മണ്ഡലം കൺവെൻഷൻ കേരളാ കോൺഗ്രസ് കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഉടുമ്പന്നൂർ: കേരളാ യൂത്ത്ഫ്രണ്ട് ഉടുമ്പന്നൂർ മണ്ഡലം കൺവെൻഷൻ നടത്തി. കേരളാ കോൺഗ്രസ് കോർർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇന്ന് കാണുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണം പി.ജെ ജോസഫ് പ്ലസ് ടു വിദ്യാഭ്യാസം നടപ്പിലാക്കിയത് കൊണ്ടാണന്ന് അദ്ദേഹം അഭിപ്രായപെട്ടു. മണ്ഡലം പ്രസിഡന്റ് അബിൻ ടോമിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലയിസ് ജി. വാഴയിൽ, കമന്റ് ഇമ്മാനുവേൽ, ബിജോ ചേരിയിൽ, എൻ.ജെ മാമച്ചൻ, റ്റോമി കൈതവേലി, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.