കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശം നൽകി വിദ്യാർത്ഥികൾ 'നോ വാർ' എന്ന രൂപത്തിൽ അണിനിരന്നു. യുദ്ധത്തിന്റെ ഭീകരതയും, ഇത് ലോകത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്താണെന്നും വിദ്യാർഥികൾക്ക് സന്ദേശം നൽകുവാനായാണ് പരിപാടി നടത്തിയത്.സ്‌കൂൾ പ്രധാന അദ്ധ്യാപിക സി. നമിത ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബ് കോ ഓർഡിനേറ്റർ സുനിത മേരി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോ ഓർഡിനേറ്റർ ജിനോ തോമസ് കാരുപ്ലാക്കൽ, ക്ലബ് അംഗങ്ങളായ ജിസ്മി ജോൺ, ഷിജു കെ എബ്രഹാം, അഗസ്റ്റിൻ ജോസ്, നിതിൻ ജോസ്, ഹരികൃഷ്ണൻ, അൽജോ, കിരൺ, അഞ്ചു, കാവ്യ, ചിഞ്ചു, വിഷ്ണുപ്രിയ, ശങ്കരി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.