ഇടുക്കി: അന്താരാഷ്ട്ര യുവജന ദിനാചരണത്തിനോടനുബന്ധിച്ച് റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. ജില്ലാ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ ദേശീയ ആരോഗ്യ ദൗത്യം, എൻ.എസ്.എസ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ. പരിപാടിയുടെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. എച്ച്.ഐ.വി, എയ്ഡ്സ് എന്നിവയെ സംബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ നടത്തിയത്. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. സതീഷ് കെ.എൻ, ജില്ലാ ടി .ബി ഓഫീസർ ഡോ. ആശിഷ് മോഹൻ കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശരത് ജി റാവു, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സിബി ജോർജ്, ജില്ലാ മലേറിയ ഓഫീസർ രാജേഷ് വി.എസ്, എൻ.എസ്.എസ് ജില്ലാ കോ ഓഡിനേറ്റർ ജിബിൻ ജോസഫ്, ഡെപ്യൂട്ടി ഡിസ്ട്രിക് എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായി വി.ആർ, എച്ച്.ഐ.വി കോ ഓഡിനേറ്റർ ബിന്ദു, ടി.ബി യൂണിറ്റ് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ വിവിധ കോളേജുകളിൽ നിന്നുമെത്തിയ അദ്ധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.