mes
എം.ഇ.എസ് കോളേജും എംജി. യൂണിവേഴ്സിറ്റി ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡൻസ് വെൽഫയറും സംയുക്തമായി നടത്തിയ ദ്വിദിന ദേശീയ സെമിനാർ ഡോ. എബ്രഹാം കെ. സാമുവൽ ഉദ്ഘാടനം ചെയ്യുന്നു.

നെടുങ്കണ്ടം: എം.ഇ.എസ് കോളേജും എംജി. യൂണിവേഴ്സിറ്റി ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡൻസ് വെൽഫയറും സംയുക്തമായി 'ഡാറ്റ അനാലിസിസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് " എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ നടത്തി. എം.ജി. യൂണിവേഴ്സിറ്റി ഡി.എസ്.ഡബ്ല്യു ഡയറക്ടർ ഡോ. എബ്രഹാം കെ. സാമുവൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ടി.എ. ഫാത്തിമ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഡോ. സിത്താര മോഹൻ, ഡോ. ലീന സി. ശേഖർ, ഡോ. കെ.കെ. നിഷാദ്, വി. സുഗേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. ആർ.എസ്. റാസിൻ, ഡോ. കെ.എം. അബൂബക്കർ, ഡോ. ജൂബി ജോർജ്ജ്, ഡോ. ബി.ആർ. മഞ്ചു, ഇ.ബി. അജ്മൽ എന്നിവർ സെമിനാർ സെഷനുകൾ നയിച്ചു.