ഇടുക്കി: ഒരു കൃഷി ഓഫീസർക്ക് രണ്ട് പഞ്ചായത്തുകളുടെ ചുമതല നൽകിയത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൃഷി ഓഫീസർക്ക് വാഴത്തോപ്പ് പഞ്ചായത്ത് ന്റെ കൂടി ചാർജ് നൽകുകയായിരുന്നു. വാർഷിക പദ്ധതി കൾ നടപ്പാക്കേണ്ട സമയത്താണ് നിലവിൽ ഉണ്ടായിരുന്ന കൃഷി അഫീസറെ സ്ഥലം മറ്റുകയും പകരം നിയമനം നൽകാതിരുകയും ചെയ്യുന്നത്.. കഞ്ഞിക്കുഴി യും വാഴത്തോപ് ഉം വലിയ പഞ്ചായത്ത് ആയതിനാൽ ഒരു കൃഷി ഓഫീസറെ വച്ച് പദ്ധതി കൾ പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല. കൃഷി ഭവൻ നടപ്പാക്കേണ്ട രാസ, ജൈവ വളങ്ങളുടെ വിതരണം, ജാതി തൈ, തെങ്ങിൻ തൈ, കുറ്റികുരുമുളക്, കാമുകിൻ തൈ വിതരണം ഉൾപ്പെടെ ഓട്ടേറെ പദ്ധതികൾ നടപ്പാക്കേണ്ട സന്ദർഭത്തിൽ ആണ് ഓഫീസറെ സ്ഥലം മാറ്റിയത്. പുതിയ 15പ്രൊജക്ടുകളും 3സ്പിൽ ഓവർ പ്രൊജക്ട് ഉൾപ്പെടെ 18പ്രൊജക്ടാണ് ഈ വർഷം നടപ്പാക്കേണ്ടത്. ഇതിന് എല്ലാം കൂടി ആകെ വകയിരുത്തിയിരിക്കുന്ന തുക 8675331ആണ് സമയബേണ്ഡിത മായിട്ടു ഈ കാര്യങ്ങൾ നടന്നില്ല എങ്കിൽ കൃഷി കാർക് ലഭക്കേണ്ട ഇത്രയും വലിയ തുകയുടെ അനുകൂല്ലിയങ്ങൾ അവർക്ക് നഷ്ടമാകും അടിയന്തിര മായി വാഴത്തോപ് കൃഷി ഭവനിൽ മുഴുവൻ സമയ കൃഷി ഓഫീസറെ നിയമിച്ചില്ലങ്കിൽ ശക്തമായ സമര പരിപാടി കൾ ജില്ലാ കൃഷി ഓഫീസ് ഉൾപ്പെടെ കേന്ദ്രീകരിച്ചു യു ഡി എഫ് ന്റെ നേതൃത്വത്തിൽ നടത്തുമെന്ന് പഞ്ചായത്ത്മെ മ്പർമാരായ വിൻസെന്റ് വള്ളാടി, ടിന്റു സുഭാഷ്, സെലിൻ വിൽസൺ, കൂട്ടായി കറുപൻ, ഏലിയാമ്മ ജോയി, അജേഷ് കുമാർ, ആലിസ് ജോസ് എന്നിവർ അറിയിച്ചു.