kmly

കുമളി : വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമായ കുമളിയിൽ വഴിയോരങ്ങൾ വൃത്തിഹീതമാതെയിരിക്കാൻ പ്ലാസ്റ്റിക്ക് ബോട്ടിലുകള്ള സ്വീകരിക്കാൻ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

പ്ലാസ്റ്റിക്ക് കുപ്പികൾ നിക്ഷേപിക്കുന്നതിനായി കുമളിയുടെ വിവിധ മേഖലകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. കുമളി പഞ്ചായത്തിന്റെയും കേരള ഗ്രാമീണ ബാങ്കിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ 10 ബോട്ടിൽ ബൂത്തുകൾ ബാങ്ക് കുമളി പഞ്ചായത്തിന് കൈമാറി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബൂത്ത് സ്ഥാപിക്കും. പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാതെ ഈ ബൂത്തുകളിൽ ഇനി നിക്ഷേപിക്കും. ഹരിത കർമ്മ സേന അംഗങ്ങളുംക്ലീൻ കുമളി, ഗ്രീൻ കുമളി അംഗങ്ങളും ചേർന്ന് ബൂത്തുകളിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കും. പദ്ധതിയുടെ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ നിർവ്വഹിച്ചു.

കേരള ഗ്രാമീൺ ബാങ്ക് കുമളി ശാഖ മാനേജർ ആർ .അശ്വതി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റീജിയണൽ മാനേജർ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പർമാരായ കബീർ എ, വിനോദ് ഗോപി, ജിജോ രാധാകൃഷ്ണൻ, ശാന്തി ഷാജിമോൻ, പഞ്ചായത്ത് ജെ.എസ് ഷിജോ, ബാങ്ക് സ്റ്റാഫ് ബിനീഷ് ദേവ് എന്നിവർ സംസാരിച്ചു.