പീരുമേട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഞായർ, തിങ്കൾ, ദിവസങ്ങളിൽ കാട്ടാന നശിപ്പിച്ചത് ഏക്കർ കണക്കിന് കൃഷിയാണ്. കരടിക്കുഴി 55 ആം മൈൽ, രാജമുടി, ഭാഗത്താണ് കാട്ടാന ഇന്നലെ രാത്രിയിൽ എത്തിയത് പ്രദേശവാസികൾ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണെന്ന് രാജമുടി സ്വദേശി കണ്ണൻ പറയുന്നു. കഴിഞ്ഞദിവസം പട്ടുമല ഭാഗത്ത് എത്തിയ കാട്ടാനകൾ തന്നെയാണ് ഇവിടെയും എത്തിയത്. കല്ലാർ പുതുവൽ, പട്ടുമല പുതുവൽ, എന്നിവിടങ്ങളിൽ ഇറങ്ങിയ ആനക്കൂട്ടമാണ് രാജമുടിയിലും എത്തിയത്. പീരുമേട്ടിൽ നിന്ന് ആർ ആർ ടി സംഘവും എരുമേലി റെയിഞ്ച് ഓഫീസറും സ്ഥലത്തി കാട്ടാനയെ ഉൾ വനത്തിലയക്കാൻ ശ്രമം നടത്തിയെങ്കിലും ആന ജനവാസ മേഖലയിൽ നില ഉറപ്പിച്ചിരിക്കയാണ്.