keeri

കട്ടപ്പന: വാഹനം തട്ടി പരുക്കേറ്റ് വഴിയിൽ കിടന്ന കീരിക്ക് രക്ഷകനായി ഇരട്ടയാർ സ്വദേശി സന്തോഷ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ വീട്ടിൽ നിന്നും ടൗണിലേക്ക് പോകുന്ന വഴിയിലാണ് സന്തോഷ് പരുക്കേറ്റ് വഴിയിൽ കിടക്കുന്ന കീരിയെ കാണുന്നത്. വാഹനം തട്ടി പരുക്കേറ്റ നിലയിലായിരുന്നു കീരി. ഉടൻ തന്നെ കീരിയെ തന്റെ വാഹനത്തിൽ എടുത്തു കൊണ്ട് കട്ടപ്പന മൃശാശുപത്രിയൽ എത്തി. എന്നാൽ രാവിലെയായതിനാൽ ആശുപത്രി തുറക്കാൻ വൈകുമെന്ന് മനസിലാക്കിയ സന്തോഷ് കീരിയെ തന്റെ വീട്ടിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷ നൽകുകയായിരുന്നു. തുടർന്ന് വനം വകുപ്പിൽ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ ഇരട്ടയാറ്റിൽ സന്തോഷിന്റെ വീട്ടിൽ എത്തി കിരിയെ കൈപ്പറ്റുകയായിരുന്നു.