രാജാക്കാട്:എഴുപതുകാരനെ കബളിപ്പിച്ച് പണം കവർന്നതായി പരാതി. രാജാക്കാട് പഞ്ചായത്തിലെ കൊച്ചുമുല്ലക്കാനം നിവാസിയായ നടുപ്പറമ്പിൽ എൻ.കൃഷ്ണദാസിനെയാണ് കബളിപ്പിച്ചതായി പരാതി ഉയർന്നത്.സംഭവം ഇങ്ങനെ ശനിയാഴ്ച ഇദ്ദേഹത്തിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ എടുക്കുന്നതിനായി രാജാക്കാട് ഫെഡറൽ ബാങ്കിന്റെ എ റ്റി എം കൗണ്ടറിൽ എത്തിയിരുന്നു.ഇടപാട് നടത്തുന്നതിന് അറിവില്ലാത്തതിനാൽ കൗണ്ടറിൽ ഇടപാട് നടത്തുന്നതിനെത്തിയ മറ്റൊരാളെ കാർഡ് ഏൽപ്പിച്ചു.മെഷിനിൽ കാർഡ് പതിച്ച ശേഷം അക്കൗണ്ടിൽ പണമില്ലെന്നു പറഞ്ഞു പുറത്തു നിന്നിരുന്ന കൃഷ്ണദാസിനെ എ ടി എം കാർഡ് തിരികെ ഏൽപ്പിക്കുകയും ചെയ്തു.അവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള എസ്ബിഐ യുടെ ബ്രാഞ്ചിൽ ചെന്നന്വേഷിച്ചപ്പോൾ 1500 രൂപ എ ടി എം വഴി പിൻവലിച്ചതായി ബാങ്കധികൃതർ പറഞ്ഞു.കാർഡ്
കൈമാറിയ ആളെ ശരിക്കും പരിചയമില്ലെന്നും വിശ്വസിച്ചാണ് ഏൽപ്പിച്ചതെന്നുമാണ് കൃഷ്ണദാസ് പറയുന്നത്.ഇതു സംബന്ധിച്ച് രാജാക്കാട് പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.